കൂത്താട്ടുകുളം പോലീസ് കോട്ടേഴ്‌സ് പരിസരത്ത് കൃഷി ആരംഭിച്ചു

കൂത്താട്ടുകുളം: പോലീസ് കോട്ടേഴ്‌സ് പരിസരത്ത് കൃഷി ആരംഭിച്ചു. മേഖലയിലെ റസിഡന്‍സ് അസോസിയേഷനുകളും, കൂത്താട്ടുകുളം ജനമൈത്രി പോലീസ്, കാര്‍ഷിക വികസന സമിതി കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൃഷി ആരംഭിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിത സമൃദ്ധി പ്രസിഡന്റ് കെ. മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനമൈത്രി പോലീസ് കണ്‍വീനര്‍ പി.സി.മര്‍ക്കോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ പ്രിന്‍സ് പോള്‍ ജോണ്‍, ഷിബി ബേബി, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ പി.എം.പ്രതാപ്, അനില്‍ കുമാര്‍ ഹരിത സമൃദ്ധി സെക്രട്ടറി മര്‍ക്കോസ് ഉലഹന്നാന്‍, മേഖല റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ജി. സുനില്‍കുമാര്‍, കൃഷി ഓഫീസര്‍ അമിത എം. ജോര്‍ജ്, ജയ്‌സണ്‍ മാത്യു, എം.ജെ.സണ്ണി, ബേബി ആലുങ്കല്‍, സി.പി.ജോര്‍ജ്, പി.എസ്. സാബു, ബേബി പൗലോസ്, എം.കെ. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!