കൂത്താട്ടുകുളത്ത് കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്ക്

 

പാലക്കുഴ:-കൂത്താട്ടുകുളത്ത് കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു.വെളിയന്നൂർ സ്വദേശി മോഹനൻ ആണ് മരിച്ചത്.കൂത്താട്ടുകുളം രാമപുരം റോഡിൽ പെരുംകുറ്റിയിൽ ഇന്ന് രാവിലെ 7:15ഓടെയായിരുന്നു അപകടം.നെടുമ്പാശ്ശേരിയിൽ നിന്ന് രാമപുരത്തേക്ക് പോവുകയായിരുന്ന കാർ ചായക്കടയോട് ചേർന്ന് നിന്ന് ചായകുടിക്കുകയായിരുന്ന മോഹനനെയും,തേക്കുംക്കാട്ടിൽ പൈലി എന്നയാളെയും ഇടിച്ചു തെറിപ്പിച്ചു സമീപത്തെ പത്തടി താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മോഹനന്റെ ജീവൻ രക്ഷിക്കാനായില്ല.കാർ യാത്രികയായ സ്ത്രീയുടെ കാലിന് പൊട്ടലുണ്ട്.കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.അപകടത്തിൽ പരിക്കേറ്റ പൈലിയെ വിദക്ത ചികിത്സകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Back to top button
error: Content is protected !!