കൊള്ളിക്കാട്ട്ച്ചാൽ- കിലുക്കം റോഡ് ഉദ്ഘാടനം നിർവഹിച്ചു  

 

മൂവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്ത്‌ പതിനേഴാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ കൊള്ളിക്കാട്ടുച്ചാൽ കിലുക്കം റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ അംഗം മുഹമ്മദ്‌ ഷാഫി നിർവഹിച്ചു. ജന പ്രതിനിധിയായി തിരഞ്ഞെടുത്തതിന് ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഫണ്ട്‌ അനുവദിപ്പിക്കാൻ കഴിഞ്ഞതായി വാർഡ് മെമ്പർ മുഹമ്മദ്‌ ഷാഫി പറഞ്ഞു. യോഗത്തിൽ വി എം ബഷീർ,ബഷീർ മൂലയിൽ,സജി പായിക്കാട്ട്, മുഹമ്മദ്‌ പുള്ളിച്ചാലിൽ,നാസർ ആക്കോത്ത്,അലി അറ്റാമ്പുറം,സിദ്ധീഖ് പറച്ചാലിൽ,ഹാഷിം,നാസർ കാഞ്ഞിരക്കാട് കുടി,മുഹമ്മദ്‌ തേനലിൽ , അബു, മുഹമ്മദ്‌ അച്ചേരി വയലിൽ,അമീർ അറ്റാമ്പുറം,അസീസ് ഓലപ്പുര,നാസ്സർ കാഞ്ഞിരക്കാട്ട് കുടി,ഹംസ കല്ലുവെട്ടികുയി, ഫൈസൽ പാണ്ടിയാരപിള്ളി,സുധീർ, രമേശൻ,മുഹമ്മദ്‌ മൗലവി കല്ലുവെട്ടികുയി എന്നിവർ സംബന്ധിച്ചു.

 

ചിത്രം: :പായിപ്ര ഗ്രാമ പഞ്ചായത്ത്‌ പതിനെഴാം വാർഡ് കൊള്ളിക്കാട്ട്ച്ചാൽ കിലുക്കം റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മുഹമ്മദ്‌ ഷാഫി നിർവഹിക്കുന്നു.

Back to top button
error: Content is protected !!