കോടതി ഭർത്താവിനൊപ്പം  വിട്ടയച്ച യുവതിയെ പിതാവ് തട്ടി കൊണ്ടു പോയി.സംഭവം കോലഞ്ചേരിയിൽ

കോലഞ്ചേരി: കോടതി ഭർത്താവിനൊപ്പം  വിട്ടയച്ച യുവതിയെ പിതാവ് തട്ടി കൊണ്ടു പോയി. വടയമ്പാടി സ്വദേശിയായ യുവതിയുടെ അച്ഛനും സംഘവുമാണ് കോടതി ഒരുമിച്ച് ജീവിക്കാൻ അനുവാദം കൊടുത്തതിന് പിന്നാലെ യുവതിയെ ഭർത്താവിൽ നിന്ന് തട്ടിയെടുത്തത്. യുവതിയുടെ അച്ഛനടങ്ങുന്ന സംഘം നാലു കാറുകളിലായെത്തി കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ ശാസ്താം മുകളിൽ വച്ച് വാഹനം വട്ടം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതിയെ തട്ടിയെടുക്കുകയായിരുന്നു.. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂആലപ്പുഴ വണ്ടാനം സ്വദേശിയായ യുവാവിനൊപ്പമായിരുന്നു യുവതിയെ വിട്ടയച്ചത്. ആയ്യൂർവ്വേദ ഡോക്ടറായ യുവതിയും ,ബി.എസ് സി നഴ്‌സിഗ് വിദ്യാർത്ഥിയായ യുവാവും ബംഗളുരുവിൽ പഠന ഭാഗമായ ഇന്റേണൽ ഷിപ്പ് ചെയ്യുന്നതിനിടെയാണ് പരസ്പരം പരിചയപ്പെട്ട് പ്രണയത്തിലായത്. ഇവർ പിന്നീട് അഞ്ചൽ മഹാദവേ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.നാലു ദിവസം മുമ്പ് മകളെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് പിതാവ് പുത്തൻകുരിശ് പൊലീസിൽ പരാതി നല്കിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ ഇന്നലെ രാവിലെ യുവാവിന്റെ കുടുംബത്തോടൊപ്പം യുവതി പുത്തൻകുരിശ് പൊലീസിൽ ഹാജരായി.തുടർന്ന് പൊലീസ് കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയതോടെ വിവാഹ രേഖകളടക്കം സമർപ്പിച്ച് യുവാവിനോടൊപ്പം പോകണമെന്ന് യുവതി അറിയിച്ചു.തുടർന്ന് കോടതി യുവതിയെ യുവാവിനൊപ്പം പറഞ്ഞു വിട്ടു. തുടർന്ന് ആലപ്പുഴയിലേയ്ക്ക് പോകും വഴിയാണ് നാലു കാറുകളിലായെത്തിയ പിതാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഇവരെ അക്രമിച്ച് യുവതിയുമായി കടന്നത്. സംഘർഷത്തിൽ യുവാവിൻ്റെ സഹോദരന് ഗുരുതരമായി പരിക്കേറ്റു. കോടതി ഉത്തരവനുസരിച്ച് പോയ സംഘത്തെ അക്രമിച്ചവരെ കണ്ടെത്താൻ പുത്തൻകുരിശ് പൊലീസ് ഇൻസ്‌പെക്ടർ സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.

Back to top button
error: Content is protected !!