കോലഞ്ചേരി ടൗണിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിന് വീണ്ടും മാറ്റം.

 

കോലഞ്ചേരി:കോലഞ്ചേരി ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ പോസിറ്റീവ് കേസ്സുകൾ വർദ്ധിച്ചതിനാൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി വ്യാപാര സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ സമയങ്ങളിൽ വീണ്ടും മാറ്റം വരുത്തി. പൂതൃക്ക പഞ്ചായത്ത് അധികാരിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെ കൂടി സാന്നിധ്യത്തിലാണ് പുതുക്കിയ തീരുമാനം.ഇതനുസരിച്ച് നാളെ  (2-10 -2020)മുതൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ തുറന്ന് പ്രവർത്തിക്കാം. ഹോട്ടൽ, ബേക്കറികൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ വൈകിട്ട് 7 വരെ പാഴ്സൽ മാത്രം. ഓഫീസുകൾ,മെഡിക്കൽ ഷോപ്പ്, അക്ഷയ കേന്ദ്രം, ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ തന്നെ പ്രവർത്തിക്കാം. കണ്ടെയ്ൻമെൻ്റ് സോണിൽ അനുവദിച്ച സമയത്തിന് ശേഷം തുറന്ന് വച്ച് പ്രവർത്തിച്ച ഒരു വ്യാപാര സ്ഥാപനത്തിന് ഇന്ന് പിഴ ഈടാക്കുകയും കണ്ടെയ്ൻമെൻ്റ് സമയക്രമം പാലിക്കാതെ പ്രവർത്തിച്ച വഴിയോര കച്ചവടക്കാരെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.

 

Back to top button
error: Content is protected !!