കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വച്ച് നടന്നു വന്ന എൻ. സി.സി.വാർഷിക പരിശീലന ക്യാമ്പ് സമാപിച്ചു.   

കോലഞ്ചേരി : മൂവാറ്റുപുഴ എൻ.സി.സി ബറ്റാലിയന്റെ നേതൃത്വത്തിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വച്ച് നടന്നു വന്ന എൻ. സി.സി.വാർഷിക പരിശീലന ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ ഇടുക്കി ,എറണാകുളം ജില്ലകളിലെ വിവിധ കോളേജുകളിലെയും , സ്കൂളുകളിലേയും എൻ. സി. സി യുടെ ആർമി വിഭാഗത്തിലുള്ള അറുന്നൂറോളം കേഡറ്റുകൾ പങ്കെടുത്തു. ഡ്രിൽ, ആയുധ പരിശീലനം, സൈബർ സുരക്ഷ,ഫയർ &സേഫ്റ്റി, വ്യക്തി ശുചിത്വം ,എന്നീ മേഖലകളിൽ കേഡറ്റുകൾക്ക് പരിശീലനം നൽകുകയുണ്ടായി .

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ വച്ച് നടന്ന സ്വാതന്ത്ര്യ ദിന ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികളെ ക്യാമ്പിൽ ആദരിച്ചു .

18 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ വിരേന്തർ ദത്വാലിയ ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ലാൻസ് ഡി റോഡ്രിഗ്സ് ,സുബേദാർ മേജർ സുഖ്ജിത് സിംഗ് ,എൻ സി സി ഓഫീസർമാരായ ക്യാപ്റ്റൻ ഡോ.എബി പി വർഗീസ്,ലെഫ്റ്റനന്റ് ജിൻ അലക്സാണ്ടർ ,ലെഫ്റ്റനന്റ് ബേസിൽ തമ്പി , ലെഫ്റ്റനന്റ് ഡോ.റോജി ജെ കുന്നത്ത്, ഫസ്റ്റ് ഓഫീസർ അനിൽ കെ നായർ, തേർഡ് ഓഫീസർ ബിജു ജോസഫ് എന്നിവർ നേതൃത്വം നൽകി

Back to top button
error: Content is protected !!