കോലഞ്ചേരിയിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി ഇളവ് അനുവദിക്കും

കോലഞ്ചേരി: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കോലഞ്ചേരിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവ് ഏർപ്പെടുത്തുന്നതിന് നിരീക്ഷണ സമിതി യോഗത്തിൽ തീരുമാനമായി. കച്ചവട സ്ഥാപനങ്ങളിലെ ഏതാനും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ടൗണില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

നിയന്ത്രണങ്ങൾ നാളെമുതൽ (07-10-2020) പ്രാബല്യത്തിൽ വരും. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 വരെ എന്നതാണ് നിലവില്‍ പഞ്ചായത്തിലാകെയുള്ള നിയന്ത്രണം. ഹോട്ടല്‍ ,റെസ്റ്റോറന്റ് ,ബേക്കറി തുടങ്ങിയവയ്ക്ക് പാഴ്സല്‍ പാഴ്സല്‍ വിതരണം രാത്രി 9 മണിവരെ തുടരാം. പഞ്ചായത്തിലെ വിവിധ വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമെടുത്ത ഈ സമയക്രമം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്നും പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി അജയൻ അറിയിച്ചു.

കോലഞ്ചേരിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ഏതെങ്കിലും വ്യക്തികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ പൂത്തൃക്ക ആരോഗ്യ വകുപ്പ് അധികാരികളെ വിവരം അറിയിക്കണം. കോവിഡ് ബാധിതരുടെ സമ്പര്‍ക്കപട്ടികയില്‍ വരുന്നവര്‍ ആ വിവരം ബന്ധപ്പെട്ട വരെ അറിയിക്കണമെന്നും സ്ഥാപനങ്ങളില്‍ നിന്നും വിട്ടുനില്ക്കുകയും ചെയ്യണമെന്നും നിരീക്ഷണ സമതി വിലയിരുത്തി.

മാസ്കും ഫെയ്സ് ഷീല്‍ഡും ധരിക്കാത്തവര്‍ക്കെതിരെയും കൈകള്‍ ശുചിയാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെയും പിഴ ഈടാക്കല്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിയ്ക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഹോട്ടല്‍,റെസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്താത്ത വിധം സീറ്റുകള്‍ ക്രമീകരിയ്ക്കുന്നതടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിലും നടപടി സ്വീകരിയ്ക്കും. കച്ചവട സമൂഹത്തിന്റെ പരിഗണനയും മുന്‍ഗണനകളും കോവിഡ് പ്രതിരോധത്തിലൂന്നിയുള്ളതാകണം.
തട്ടുകടകളും വഴിയോരകച്ചവടവുമടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സമയക്രമവും മാനദണ്ഡങ്ങളും ബാധകമായിരിയ്ക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Back to top button
error: Content is protected !!