കിങ്ങിണിമറ്റം റെസിഡന്റ്സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം

 

കോലഞ്ചേരി: കിങ്ങിണിമറ്റം റെസിഡന്റ്സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കിങ്ങിണിമറ്റം സ്കൂൾ ഗ്രൗണ്ടിൽ വിവിധ കായിക മത്സരങ്ങൾ നടന്നു. ആവേശകരമായ വടം വലി മത്സരത്തോടെ കായിക മത്സരങ്ങൾ സമാപിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രദീപ് അബ്രാഹാം അദ്ധ്യക്ഷത വഹിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ് സെക്രട്ടറി ജോയി പി ജേക്കബ് ഉദ്ഘാടനം ചെയ്തു. മവേലി മഹാത്മാവ് പ്രതീകാത്മകമായി ഓണസന്ദേശം നൽകി അനുഗ്രഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആശംസകൾ നേർന്ന് വാർഡ് മെമ്പർ എൻ വി കൃഷ്ണൻകുട്ടി , ഡോ. തമ്പി ജോർജ്ജ് , സണ്ണി വി പീറ്റർ , സുരേന്ദ്രൻ എൻ പി , മനോജ്കുമാർ എൻ വി , തുടങ്ങിയവർ പ്രസംഗിച്ചു.പൗലോസ് എ ജെ , ബിൻസിപോൾ , അജയ്കുമാർ എൻ വി , ജോമോൻ ജോർജ്‌ജ്‌, കൃഷ്ണൻകുട്ടി കെ എ , സണ്ണി എം എ,സിജു വി കുന്നത്ത് തുടങ്ങിയവർ നേത്യത്വം നൽകി. (സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!