കോലഞ്ചേരി:-ആദിവാസി പുനരധിവാസം: സ്ഥലം ഏറ്റെടുത്തതിൽ വൻ അഴിമതിയെന്ന് ആരോപണം..

കോലഞ്ചേരി:വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ വടയാമ്പത്ത് മലയിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ആദിവാസി പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുത്തതിൽ അഴിമതി നടന്നതായി ആരോപണം. ഏകദേശം 65 സെൻറ്റോളം സ്ഥലമാണ് സ്വകാര്യ വ്യക്തിയിൽ നിന്നും ജില്ലാ കളക്ടർക്കായി പർച്ചേസ് കമ്മറ്റി വാങ്ങി കൂട്ടിയിട്ടുള്ളത്. പ്രദേശത്തെ സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ മൂന്നിരട്ടിയിലധികം രൂപ നല്കിയാണ് ഭൂമി വാങ്ങിച്ചിട്ടുള്ളത്. കുടിവെള്ളത്തിനു പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശത്ത് സെൻറ്റിന് 262,000 രൂപക്ക് മേൽ നല്കിയിട്ടുണ്ടെന്ന് പ്രമാണ രേഖകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയാണ് ഇതിനായി ആകെ ചിലവഴിച്ചത്. ഇതാണ് വിവാദങ്ങൾക്കും തുടർന്ന് ആരോപണങ്ങൾക്കും ഇടയായിട്ടുള്ളത്.ഇതിൻ്റെ രേഖകൾ വിവരാവകാശത്തിലൂടെ കൈപ്പറ്റിയതോടെയാണ് വസ്തുതകൾ പുറം ലോകം അറിയുന്നത്.കുന്നായ ഈ സ്ഥലത്തിൻ്റെ ഒരു ഭാഗം മണ്ണെടുത്ത് വലിയ കുഴി ആയി കിടക്കുന്നതാണ്. സ്ഥലമെടുപ്പിൽ അഴിമതിയുണ്ടെന്നും ഇതിൽ പ്രദേശത്തെ വിവിധ കക്ഷികളിൽ പെട്ട രാഷ്ട്രീയ നേതാക്കന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ വിഷയത്തിൽ അന്വോഷണം നടത്തണമെന്നും,ആദിവാസി വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് തട്ടിയെടുക്കാൻ കൂട്ടുനിന്ന മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

Back to top button
error: Content is protected !!