വൈ.എം.എ – ഞെരിയാംകുഴി-മേക്കടമ്പ് – മഴുവന്നൂർ റോഡ് ബി.എം & ബി.സി നിലവാരത്തിലേക്ക്.

 

കോലഞ്ചേരി – മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന പൊതുമരാമത്ത് വകുപ്പ് റോഡായ കടയ്ക്കനാട് വൈ എം. എ- ഞെരിയാംകുഴി റോഡും മേക്കടമ്പ് – മഴുവന്നൂർ – കോലഞ്ചേരി മെഡിക്കൽ കോളേജ് റോഡ് ഉൾപ്പെടെ 5 കിലോമീറ്റർ ബി.എം & ബി.സി. നിലവാരത്തിലേക്ക് ഉയർത്തിയുള്ള ടാറിങ്ങ് പ്രവർത്തികൾ പൂർത്തിയായി വരുന്നതായി വി .പി .സജീന്ദ്രൻ എം.എൽ.എ. റോഡുകളുടെ ബി.സി വർക്കുകൾ ഈ ആഴ്ച പൂർത്തീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഞെരിയാംകുഴി റോഡിലുള്ള പെരിയാർ വാലി പാലം വീതി കൂട്ടി പുതുക്കി നിർമ്മിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ നീണ്ട കാലത്തെ ആവശ്യമാണ് ഈ റോഡ് വികസനത്തിലൂടെ യാഥാർത്ഥ്യമാകുന്നത്.(സജോ സക്കറിയ ആൻഡ്രൂസ് -കോലഞ്ചേരി)

Back to top button
error: Content is protected !!