കോലഞ്ചേരിയിൽ ചുഴലികാറ്റിൽ കൃഷി നാശം.

 

കോലഞ്ചേരി: വീശിയടിച്ച ചുഴലികാറ്റിൽ കുലച്ചവാഴകൾ ഒടിഞ്ഞു വീണു. കറുകപ്പിള്ളി പാൽപത്തു പി.വി.ജോൺ കൃഷി ചെയ്ത വന്ന ഇരുന്നൂറോളം ഏത്തവാഴകളാണ് കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കാറ്റിൽ മണ്ണ് തൊട്ടത്. കറുകപ്പിളളി മണക്കാട്ട് കടവിൽ പുഴയോട് ചേർന്ന പ്രദേശത്ത് കൃഷി നടത്തിവന്ന ജോണിന് കൃഷിയിൽ ഇതോടെ ഇരട്ടപ്രഹരമാണ് ഏറ്റിരിക്കുന്നത്. 2018ലെ മഹാപ്രളയത്തിൽ ഇവിടെ നട്ട് വളർത്തിയ അമ്പതോളം ജാതികൾ വെള്ളം കയറിയിറങ്ങിയതിനാൽ മണൽ മൂടി നശിച്ചിരുന്നു.ഇതിൻ്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടയിലാണ് മറ്റൊരു കൃഷി നാശം സംഭവിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തം മൂലം പൂതൃക്ക പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ കൃഷി നാശം സംഭവിക്കുന്ന ഒരു പ്രദേശമാണ് രാമമംഗലം പുഴയോട് ചേർന്നുള്ള കറുകപ്പിള്ളി പ്രദേശം.കൃഷി ഉദ്യോഗസ്ഥർ അടക്കമുള്ള ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ ഇടപെട്ട് നഷ്ടപരിഹാരമുൾപ്പടെ നേടിത്തരണമെന്നാണ് കർഷകരുടെ ആവശ്യം.()

Back to top button
error: Content is protected !!