വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.

 

പുത്തൻകുരിശ്:കോലഞ്ചേരിയിൽ വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.ഒന്നാം പ്രതി വാഴക്കുളം ചെമ്പറക്കി വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (50), ഐക്കരനാട് നോർത്ത് വില്ലേജിൽ ഇരുച്ചിറ ഭാഗത്ത് ആശാരിമലയിൽ മനോജ് (46), ഇരുച്ചിറ ഭാഗത്ത് ആശാരി മലയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഓമന (66) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വൃദ്ധയെ വീട്ടിലെത്തിച്ച് മുഹമ്മദ് ഷാഫിക്ക് ബലാത്സംഗം ചെയ്യുന്നതിന് അവസരം ഒരുക്കിക്കൊടുത്തത് ഓമനയാണ്. പീഡനം കണ്ടു നിന്ന മനോജ് വൃദ്ധയെ കത്തി കൊണ്ട് മാരകമായി പരിക്കേൽപിച്ചു.വൻകുടലിനടക്കം ഗുരുതരമായി പരിക്കേറ്റ വൃദ്ധ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇൻസ്പെക്ടർമാരായ സാജൻ സേവ്യർ, സൈജു.കെ. പോൾ, എസ്.ഐ.മാരായ പീറ്റർ പോൾ, രാജേഷ്, എ.എസ്.ഐ മാരായ സുനിൽ, സാമുവൽ, സീനിയർ സിവിൽ പോലിസുദ്യോഗസ്ഥരായ ചന്ദ്രബോസ്, യോഹന്നാൻ എന്നിവർ പ്രതികളെ പിടികൂടാനുള്ള പോലീസ് സംഘത്തിലുണ്ടായിരുന്നു.

Back to top button
error: Content is protected !!