ഈ സ്നേഹം രാഷ്ട്രീയത്തിനപ്പുറം 

സജോ സക്കറിയ ആൻഡ്രൂസ്

 

കോലഞ്ചേരി: തിരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്കൊന്നും സ്നേഹ ബന്ധത്തെ മറികടക്കാനാവില്ല എന്നതിന്റെ ഉദാഹരണമാണ് കുറിഞ്ഞിയിൽ നടന്നത്. ബൈ ഇലക്ഷനിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസി പോളിന് റോസാപ്പൂ നല്കി അഭിനന്ദിച്ച പി.വി.ജോസാണ് രാഷ്ട്രീയത്തിനപ്പുറമുള്ള സ്നേഹം കൈമാറിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസി പോളിന്റെ വിജയത്തിൽ നടന്ന ആഹ്ലാദവും നന്ദി പ്രകടനവും തന്റെ വീടിന്റെ മുന്നിലെത്തിയതോടെയാണ് ഇടത് സ്ഥാനാർത്ഥിയായിരുന്ന പി.വി.ജോസും ഭാര്യ സൈനുവും ചേർന്ന് മോൻസിയെ റോസാപ്പൂ നലകി അഭിനന്ദിച്ചത്. ജോസും, മോൻസിയും ഇടത് – വലത് സ്ഥാനാർത്ഥികൾ ആയിരുന്നുവെങ്കിലും അയൽപക്കക്കാരും, സ്നേഹിതരുമായിരുന്നു. കോൺഗ്രസ് സിറ്റിങ്ങ് സീറ്റായിരുന്ന കുറിഞ്ഞിയിൽ വാർഡ് മെമ്പറായിരുന്ന സുശീൽ വി.ദാനിയേലിന്റെ മരണത്തെ തുടർന്നാണ് ബൈ ഇലക്ഷൻ വേണ്ടി വന്നത്.

 

Back to top button
error: Content is protected !!