ഡൽഹി റിപ്പബ്ലിക് ദിന പരേഡിലേക്ക് ഈവർഷവും സെന്റ് പീറ്റേഴ്‌സ് കോളേജ് എൻ.സി.സി യൂണിറ്റ് കേഡറ്റ്

കോലഞ്ചേരി: 2023 ജനുവരി 26 നു ഡൽഹിയിലെ ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക വാനിൽ ഉയരുമ്പോൾ സെന്റ് പീറ്റേഴ്‌സ് കോളേജിനും പ്രത്യേകം ആഹ്ലാദിക്കാം. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിനു കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് എൻ.സി.സി യൂണിറ്റിലെ അംഗമായ കോർപറൽ അനന്ദു കമൽ തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പ്രീ റിപ്പബ്ലിക് ദിന എൻ.സി.സി. ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അനന്ദുവിനു സെലെക്ഷൻ ലഭിച്ചത്. ലഫ്:ജിൻ അലക്സാണ്ടറാണ് സെന്റ് പീറ്റേഴ്‌സ് കോളേജ് എൻ.സി.സി യൂണിറ്റിനെ നയിക്കുന്നത്. ഈ വർഷം കോളേജിനെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ സാധിച്ചത് കോളേജിനു അഭിമാനമാണെന്ന് പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസ് അറിയിച്ചു. രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർത്ഥിയാണ് അനന്ദു കമൽ.വളയൻചിറങ്ങര, തട്ടയത്തുമാലിൽ വീട്ടിൽ ടി വി കമലസനന്റെയും മിനിമോളുടെയും മകൻ ആണ് അനന്ദു.

Back to top button
error: Content is protected !!