അയല്‍പക്കംകോലഞ്ചേരി

കോലഞ്ചേരി:യൂത്ത് കെയർ പ്രവർത്തകരെ ആദരിച്ചു.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി:ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാൻകോട് ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ, കോവിഡ് പ്രതിരോധ സന്നദ്ധ സേനാംഗംഗളായി പ്രവർത്തിച്ച പ്രദേശത്തെ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ അനുമോദിച്ചു. എം.കെ.രാജു മാങ്കുടിയിൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ ഐക്കരനാട് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.പി.സ്‌കറിയ പ്രവർത്തകരെ അനുമോദിച്ച് ഷാൾ അണിയിച്ചു. കുന്നത്തുനാടിന്റെ മുൻ എം. എൽ .എ വി പി സജീന്ദ്രൻ ആശംസകൾ നേർന്നശേഷം ഓരോരുത്തർക്കും ഷീൽഡ് കൊടുത്തു ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ കുന്നത്തുനാട് നിയോജകമണ്ഡലം സെക്രട്ടറി സി.ആർ.സജീഷ് കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ്മാരായ കെ.പി .സജി, ടി.ആർ.രാജീവ്,കെ. കെ. മത്തായി,കോൺഗ്രസ്‌ ഐക്കരനാട് മണ്ഡലം സെക്രട്ടറി സുഭാഷ് ടി ജോസഫ് എന്നിവരും പങ്കെടുത്തു ആശംസകൾ നേർന്നു.

Back to top button
error: Content is protected !!