കോലഞ്ചേരി:മരം മുറിയ്ക്കുന്നതിനിടയിൽ അപകടത്തിൽ പെട്ട് മരിച്ചു.

 

കോലഞ്ചേരി : കിങ്ങിണിമറ്റം എ.കെ.രാജൻ ഐനാട്ട് (52) അപകടത്തിൽ മരിച്ചു. കിങ്ങിണിമറ്റം പാറയ്ക്കകുടി നാരായണൻകുട്ടിയുടെ പുരയിടത്തിൽ മാവ് മരം മുറിച്ച് നിലത്ത് ചാടിച്ചപ്പോൾ മരം തലയിലടിച്ച് വീണാണ് അപകടം ഉണ്ടായത് .ഉടൻ തന്നെ സ്ഥലമുടമയും കൂടെയുണ്ടായിരുന്ന തൊഴിലാളികളും ചേർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് നടപടികൾ തീർത്ത് ഇന്ന് 1 മണിക്ക് കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് & സെന്റ്. പോൾസ് യാക്കോബായ പള്ളിയിൽ സംസ്കരിക്കും. ഭാര്യ ബീന വെങ്കിട മാളിയേക്കൽ കുടുബാഗം മക്കൾ : ബേസിൽ രാജൻ വിദ്യാർത്ഥി ബി.പി.എസ് കോളേജ്, പിറവം . ബിബിൻ രാജൻ ,വിദ്യാർത്ഥി പരമപട്ടാര കേന്ദ്രീയ വിദ്യാലയം വടയമ്പാടി .

Back to top button
error: Content is protected !!