കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു

വാളകം : കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വാളകം പഞ്ചായത്ത് ഓഫിസിന് സമീപം ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു നീക്കി. നാഷണല്‍ ഹൈവെയോട് ചേര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കളക്ടര്‍ക് അടക്കം പരാതി നല്‍കിയിരുന്നു. നിരവധി തവണ പറഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ അലംഭാവമാണ് അപകടത്തിനുകാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്‍ പറഞ്ഞു. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ച് നീക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍ കൈ എടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!