കൊച്ചി മധുര ദേശിയ പാതയിലെ അറ്റകുറ്റ പണികളിലിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കും: മാത്യുകുഴല്‍നാടന്‍ എംഎല്‍എ

മൂവാറ്റുപുഴ : കൊച്ചി മധുര ദേശിയ പാതയിലെ എന്‍.എച്ച് 85 ലെ അറ്റകുറ്റ പണികളിലിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുമെന്ന് മാത്യുകുഴല്‍നാടന്‍ എംഎല്‍എ. റോഡിലെ പാച്ചുവര്‍ക്കുകള്‍ പൂര്‍ത്തിയായെങ്കിലും ചില ഇടങ്ങളില്‍ ഉണ്ടായ തടിപ്പുമൂലം ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് സംബന്ധിച്ച് പരാതി യാത്രക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ചിലര്‍ പരാതിയുമായി നേരിട്ട് എംഎല്‍എയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണജോലികള്‍ പരിശോധിക്കാനും പരിഹാരമുണ്ടാക്കാനും എംഎല്‍എ പിഡബ്ല്യുഡി അധികൃതരോടാവശ്യപ്പെട്ടത്. പ്രശ്‌നത്തില്‍ പൂര്‍ണ്ണമായ പരിഹാരത്തിന് റീടാറിങ്ങ് വേണം. അതിനായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പിന്നാലെവരുന്നുണ്ടെന്ന് എന്‍എച്ചഐ് അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് അവഗണിക്കാനാവില്ലെന്നും ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന എംഎല്‍എയുടെ നിലപാടിനെ തുടര്‍ന്നാണ് അടിയന്തിരമായി പ്രശ്‌നപരിഹരത്തിന് പരിഹാരമാവുന്നത്. പരാതികള്‍ ഒരാഴ്ചക്കകം പരിഹരിക്കുമെന്ന് നാഷണല്‍ ഹൈവേ എക്‌സികുട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു. ലഭ്യമായ കൂടുതല്‍ ഫണ്ടുകള്‍ ഇതിനായി ഉപയോഗിക്കും. പരാതികള്‍ പരിഹരിക്കുന്നതിന് കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Back to top button
error: Content is protected !!