ക​ത്തി​ക്കു​ത്ത് കേ​സ്: അ​ച്ഛ​നും മ​ക​നും റി​മാ​ൻ​ഡി​ൽ

വാഴക്കുളം: യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിയ കേസില്‍ അച്ഛനും മകനും റിമാന്‍ഡില്‍. ആനിക്കാട് സ്വദേശി സില്‍ജോ (50), മകന്‍ ഡിക്‌സന്‍ (22) എന്നിവരാണ് റിമാന്‍ഡിലായത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെ വാഴക്കുളത്തെ പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം.സുഹൃത്തായ വാഴക്കുളം സ്വദേശി ടോണിയുമായി ഡിക്‌സണ്‍ സംസാരിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടാവുകയും ഒപ്പമുണ്ടായിരുന്ന പിതാവ് സില്‍ജോ കത്തിയെടുത്ത് നല്‍കിയതിനെ തുടര്‍ന്ന് ഡിക്‌സണ്‍ കത്തി വീശുകയായിരുന്നുവെന്നും പറയപ്പെടുന്നു. അരയ്ക്കുതാഴെ കുത്തേറ്റ ടോണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ഇരുവരെയും പിടികൂടി വാഴക്കുളം പോലീസിന് കൈമാറുകയായിരുന്നു.ഇരുവരെയും മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: Content is protected !!