സൈബര്‍ കുറ്റകൃത്യങ്ങളും രക്ഷാകര്‍തൃത്വവും: ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടേയും കെ.എം.എല്‍.പി സ്‌കൂളിന്റെ പിടിഎയുടെയും സംയുക്ത നേതൃത്വത്തില്‍ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളും രക്ഷാകര്‍തൃത്വവും എന്ന വിഷയങ്ങളിലാണ് ട്രെയിനിങ് പ്രോഗ്രാം നടന്നത്. ട്രെയിനിങ് പ്രോഗ്രാമിന് എറണാകുളം ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രഞ്ജിത് കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ എംഎല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി.എ ഷമീര്‍ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മീഡിയേഷന്‍ സബ് സെന്റ്ററിലേ മീഡിയേറ്റര്‍ ആയ അഡ്വ. അജിത്ത് എം.എസ്, കെ.എം.എല്‍.പി സ്‌കൂള്‍ മാനേജര്‍ പി.പി ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സജില ഷാജി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് മൂവാറ്റുപുഴയിലെ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സി.പി ബഷീര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.

Back to top button
error: Content is protected !!