സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ.കെ രമ, മറുപടി പറയാതെ മുഖ്യമന്ത്രി, പകരം ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെ കെ രമ ആരോപിച്ചു. പ്രശ്നം ലാഘവത്തോടെ എടുക്കുകയാണ്. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് അവര്‍ പറഞ്ഞു. പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. 2 പ്രതികൾ അറസ്റ്റിലായി. കാലടി കോളേജിലെ പെൺകുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും  വീണ അറിയിച്ചു.

Back to top button
error: Content is protected !!