പിറവം നഗരത്തിൽ ചരിത്രമെഴുതി കേരള ജേർണലിസ്റ്റ് യൂണിയൻ മൂവാറ്റുപുഴ താലൂക്ക് കൺവെൻഷൻ.

 

പിറവം: വ്യാപാരി ഭവനിൽ നടന്ന കൺവെൻഷൻ പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പത്രലേഖകർക്കുള്ള ക്ഷേമനിധി നടപ്പിലാക്കാൻ ഇടത് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.പിറവം നഗരസഭാ വൈസ് ചെയർമാൻ കെ.പി സലിം മുഖ്യ അതിഥിയായി. കെ ജെ യു അംഗം കൂടിയായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം ജോർജ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് ബോബൻ ബി കിഴക്കേത്തേറ സംഘടനാ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.താലൂക്ക് പ്രസിഡണ്ട് അബ്ബാസ് ഇടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള ജേർണലിസ്റ്റ് യൂണിയൻ മൂവാറ്റുപുഴ താലൂക്ക് കൺവെൻഷനിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ, അബ്ദുൾ ജബ്ബാർ, ജോസ് പിറവം എന്നിവർ സംസാരിച്ചു. ജില്ലാ സമിതി അംഗം ജോമോൻ പിറവം സ്വാഗതവും താലൂക്ക് സെക്രട്ടറി കെ.എം. ഫൈസൽ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി എൽദോ ബാബു വട്ടക്കാവിൽ (പ്രസിഡൻ്റ്) പ്രിൻസ് ഡാലിയ (സെക്രട്ടറി), എം.എം.ജോർജ് (ട്രഷറർ), മനു മോഹൻ (വൈസ് പ്രസിഡൻ്റ്), ജിജു പൗലോസ്, അപ്പു ജെ. കോട്ടയ്ക്കൽ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

 

ചിത്രം -കേരള ജേർണലിസ്റ്റ് യൂണിയൻ മൂവാറ്റുപുഴ താലൂക്ക് കൺവെൻഷൻ പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു….

Back to top button
error: Content is protected !!