കേരളം

ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക്; അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകും

മൂവാറ്റുപുഴ: ഇത്തവണ ഓണക്കിറ്റ് മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. 5.84 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് ലഭിക്കും. അഗതി മന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനിക്കും. മുന്‍വര്‍ഷം എല്ലാ വിഭാഗങ്ങള്‍ക്കും കിറ്റ് നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാര്‍ഡുടമകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയത്. ഇത്തവണ സംസ്ഥാനത്തെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഓണക്കിറ്റ് ലഭ്യമാകും. മഞ്ഞക്കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്ക് കിറ്റ് ലഭിക്കും. സര്‍ക്കാര്‍ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അമ്പതിനായിരത്തോളം അന്തേവാസികള്‍ക്കാണ് കിറ്റ് നല്‍കുക. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒന്ന് വീതമായിരിക്കും കിറ്റ് നല്‍കുക. ഏകദേശം 500 രൂപ വിലവരുന്ന 14 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാകും ഓണക്കിറ്റ് നല്‍കുക. കിറ്റ് വിതരണം എന്നുമുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!