27 ന് നടക്കുന്ന ഭാരത് ബന്ദിൻ്റെ പ്രചരണാർത്ഥം നേര്യമംഗലത്ത് കിസ്സാൻ പഞ്ചായത്ത് ചേർന്നു.

 

മൂവാറ്റുപുഴ: സെപ്റ്റബർ 27 ന് നടക്കുന്ന ഭാരത് ബന്ദിൻ്റെ പ്രചരണാർത്ഥം അഖിലേന്ത്യാ കിസ്സാൻ സഭ കവളങ്ങാട് പഞ്ചായത്ത് പ്രാദേശിക സഭയുടെ നേതൃത്വത്തിൽ നേര്യമംഗലത്ത് കിസ്സാൻ പഞ്ചായത്ത് നടത്തി. പ്രസിഡൻറ് സി.പി. രാമൻ്റെ അധ്യക്ഷതയിൽ ചേർന്ന കിസ്സാൻ പഞ്ചായത്തിൽ കിസ്സാൻ സഭ ജില്ലാ എക്സ്ക്യൂട്ടിവ് അംഗം എം.ജി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സഭ ജില്ലാ കൗൺസിൽ അംഗം എം.എസ്. അലിയാർ, മണ്ഡലം പ്രസിഡന്റ് എം.ഐ. കുര്യാക്കോസ്, സി.പി.ഐ. മണ്ഡലം അസി: സെക്രട്ടറി പി.റ്റി. ബെന്നി, സെക്രട്ടറിയേറ്റ് അംഗം പി.എം. ശിവൻ, പഞ്ചായത്ത് മെമ്പർ തോമസ് കല്ലട, സി.പി.ഐ. ലോക്കൽ സെക്രട്ടറി പി.എം. സുകുമാരൻ, കിസാൻ മണ്ഡലം കമ്മറ്റി അംഗം നിതിൻ കുര്യൻ എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!