കിസ്സാൻ മേള സംഘടിപ്പിക്കും

മൂവാറ്റുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ (സുഭിക്ഷം – സുരക്ഷിതം ) ഭാഗമായി കിസ്സാൻ മേള സംഘടിപ്പിക്കും.ശനിയാഴ്ച 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ കർഷക സെമിനാറോടെ മേള ആരംഭിക്കും.11ന് മൂവാറ്റുപുഴ ബ്ലോക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയും. പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി എൽദോസ് പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യും. ജില്ലാ, ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം, പഴയതും പുതിയതുമായ കാർഷിക യന്ത്രങ്ങളുടെ പ്രദർശനം, നേര്യമംഗലം ഫാമിൽ നിന്നുള്ള നടീൽ വസ്തുക്കൾ, മൊബൈൽ മണ്ണ് പരിശോധന സംവിധാനം, കുടുംബശ്രീ ഉത്പന്നങ്ങൾ, പൊക്കാളി അരി, പൊക്കാളി പുട്ടുപൊടി, പൊക്കാളി അവൽ, പൊക്കാളി പാടങ്ങളിൽ നിന്നുള്ള ഉണക്ക ചെമ്മീൻ, ഭക്ഷ്യ മേള, ഇക്കോഷോപ്, കാർഷിക ക്ലിനിക്, നാടൻ പച്ചക്കറികൾ, ജൈവ കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.