കിഴങ്ങ് വിളകള്‍ പുനരുജ്ജീവിപ്പിച്ച് കിസാന്‍ സഭ: രണ്ട് ഏക്കര്‍ സ്ഥലത്ത് കര്‍ക്ക കൃഷിക്ക് തുടക്കമായി

മൂവാറ്റുപുഴ: കിസാന്‍ സഭ മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്യം നിന്ന് പോകുന്ന കിഴങ്ങ് വിളകള്‍ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കൂര്‍ക്ക കൃഷിക്ക് തുടക്കം കുറിച്ചു.കിസാന്‍ സഭ പോത്താനിക്കാട് പ്രാദേശിക സഭയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ചാത്തംകണ്ടത്തില്‍ ജോണിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ സ്ഥലത്താണ് കൃഷിക്ക് തുടക്കമിട്ടത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രധാന കിഴങ്ങ് വിളകളില്‍ ഒന്നായിരുന്നു കൂര്‍ക്ക. എന്നാല്‍ കപ്പ കൃഷിയുടെ കടന്ന് വരവോടെ അപ്രത്യക്ഷമാവുകയായിരുന്നു. നെല്‍ കൃഷിയോടൊപ്പം കൂര്‍ക്ക കൃഷിയും വ്യാപകമായി കൃഷി ചെയ്തിരുന്നു. കിഴക്കന്‍ മേഖലയില്‍ നിന്നും ടണ്‍ കണക്കിന് കൂര്‍ക്കയാണ് കര്‍ഷകരില്‍ നിന്നും മൊത്തവ്യാപാരികള്‍ സംഭരിച്ച് വിവിധ മാര്‍ക്കറ്റുകളില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. കൂര്‍ക്ക കൃഷി ചെയ്തിരുന്ന സ്ഥലത്ത് കൂര്‍ക്ക വിളവെടുപ്പിന് ശേഷം നെല്‍കൃഷിയും ചെയ്യാമെന്നതാണ് കര്‍ഷകരെ കൂര്‍ക്ക കൃഷിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം. നെല്‍കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറിയതും ചെലവ് കുറവും വരുമാനം കൂടുതലും ലഭിക്കുന്ന കപ്പ കൃഷിയുടെ കടന്ന് കയറ്റവും കൂര്‍ക്ക കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്നോട്ട് പോകുകയായിരുന്നു. പോത്താനിക്കാട് കിസാന്‍ സഭ പ്രാദേശിക സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൂര്‍ക്ക കൃഷിയുടെ നടീല്‍ കിസാന്‍ സഭ മണ്ഡലം സെക്രട്ടറി വിന്‍സന്‍ ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ മണ്ഡലം കമ്മിറ്റി അംഗം വി.ഒ കുറുമ്പന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ കെ.എസ് സണ്ണി, റോയ് മാത്യു, സജി ജേക്കബ്, സാബു തോമസ്, സുഹറ അലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Back to top button
error: Content is protected !!