കിസാൻ സഭ മധുരവിതരണം നടത്തി

കോതമംഗലം :കർഷക വിരുദ്ധ ബില്ലുകൾ പാർലമെന്റിലും രാജ്യസഭയിലും പിൻവലിച്ചതിൽ സന്തോഷം പങ്കിട്ട് കിസാൻ സഭ മണ്ഡലം കമ്മിറ്റി ലഡു വിതരണം നടത്തി.കഴിഞ്ഞ ഒരു വർഷക്കാലമായി കോതമംഗലത്ത് മുപ്പത്തിയഞ്ചോളം സമരങ്ങളാണ് കിസാ സഭ നടത്തിയത്. ഉല്പാദനവും, സംഭരണവും. വിതരണവും ബന്ധപ്പെട്ട ബില്ലുകൾ മാത്രമേ പിൻവലിച്ചിട്ടുള്ളൂ. മിനിമം സപ്പോർട്ട് പ്രൈസ്, വൈദ്യുതി . ഭേദഗതി ബില്ല് . സമരത്തിൽ രക്തസാക്ഷികളായ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുക തുടങ്ങിയ ആവശ്യങ്ങൾ നിലനിൽക്കുന്നു. ചർച്ചകൾ കൂടാതെ നടപ്പിക്കിയ ബില്ലുകൾ ചർച്ചകൾ കൂടാതെ പിൻവലിച്ച മോഡി ഇപ്പോഴും ഏകാധിപതിയാ തുടരുകയാണെന്ന് ഉദ്ഘാടനം ചെയ്ത മണ്ഡലം അസി: സെക്രട്ടറി പി.റ്റി. ബെന്നി പറഞ്ഞു. സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം,എം.കെ.രാമചന്ദ്രൻ ലഡു വിതരണം ഉദ്ഘാടനം ചെയ്തു മണ്ഡലം സെക്രട്ടറി .എം.എസ് അലിയാർ, പ്രസിഡന്റ് .എം.ഐ. കുര്യാക്കോസ് . ശാന്തമ്മ പയസ്സ്, നിതിൻ കുര്യൻ, പി.എ.മുഹമ്മദ്, ജോസ് സേവ്യർ , ഷാഹുൽ ഹമീദ്. ഒ എം ഹസ്സൻ . ടോമി ആന്റണി, എം.ജി സാബു എം.എസ്. ഇസ്മായിൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Back to top button
error: Content is protected !!