കുടിവെള്ളഷാമം പരിഹരിക്കാന്‍ മൂന്ന് കോടി 45 ലക്ഷം രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

 

 

 

മൂവാറ്റുപുഴ : കുടിവെള്ളഷാമം പരിഹരിക്കാന്‍ മൂന്ന് കോടി 45 ലക്ഷം രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചു. ഉപയോഗശൂന്യമായ ശുദ്ധജല പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. പൈപ്പുകള്‍ മാറ്റുന്നതോടെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും എംഎല്‍എ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയിലെ ലത സ്റ്റാന്‍റ്, കിഴക്കേകര പ്രദേശത്തെ പൈപ്പുകള്‍ മാറ്റാന്‍ ഒരു കോടി 37 ലക്ഷം അനുവദിച്ചു. ആരക്കുഴ പഞ്ചായത്തില്‍ 4.29 ലക്ഷവും പോത്താനിക്കാട് പഞ്ചായത്തിന് രണ്ട് കോടി മൂന്ന് ലക്ഷം രൂപയും അനുവദിച്ചു.

Back to top button
error: Content is protected !!