ക്രൈംപെരുമ്പാവൂര്‍

ആയുർവേദ മരുന്ന് കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്നുപേർ പിടിയിൽ.

കുന്നത്തുനാട്:നെല്ലാട് സ്വദേശിയായ ആയുർവേദ മരുന്ന് കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ മൂന്നുപേർ പിടിയിൽ. ഒറ്റപ്പാലം പാലപ്പുറം എട്ടുങ്ങൽപ്പടി  ബിനീഷ് (43), തിരുപ്പൂർ സന്തപ്പെട്ടശിവ (അറുമുഖൻ 40), കഞ്ചിക്കോട് ചെമ്മണംകാട് കാർത്തിക (പുത്തൻ വീട്) യിൽ ശ്രീനാഥ് (33) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. വെളളിയാഴ്ചയാണ് സംഭവം. ആയുർവേദ കമ്പനിയുടെ ബിസിനസ് തമിഴ്നാട്ടിൽ തുടങ്ങാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയെ സംഘം സമീപിച്ചത്. തുടർന്ന് ബിസിനസ് കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് കോയമ്പത്തൂരിലേക്ക് ചെന്ന ഇദ്ദേഹത്തെ ബലമായി വണ്ടിയിൽ കയറ്റി തിരുപ്പൂരുള്ള അജ്ഞാത കേന്ദ്രത്തിലെത്തിച്ച് മർദിച്ചു. നാൽപ്പത്തിരണ്ട് ലക്ഷം രൂപ നൽകിയിലെങ്കിൽ കൊലപ്പെടുത്തുമെന്ന് മകനെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും പ്രത്യേക ഓപ്പറേഷനിലൂടെ തിരുപ്പൂരിൽ നിന്നും പ്രതികളെ പിടികൂടി ഉടമയെ മോചിപ്പിക്കുകയായിരുന്നു. പോലീസിനെ കണ്ട് പ്രതികൾ ഉടമയെയും കൊണ്ട് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കിലോമീറ്ററുകൾ പിന്തുടർന്നാണ് പിടികൂടിയത്. ബിനീഷിന് ഒറ്റപ്പാലത്ത് മോഷണത്തിനും ആലത്തൂർ, കൊല്ലം, തിരുപ്പൂർ എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകലിനും കേസുകളുണ്ട്. ശിവയ്ക്ക് ആലത്തൂർ, കൊല്ലം എന്നിവടങ്ങളിൽ തട്ടിക്കൊണ്ട് പോകലിന് കേസുണ്ട്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.പി സുധീഷ് , എ.എസ്.ഐമാരായ ഏ.കെ രാജു, ബോബി കുര്യാക്കോസ്, സീനിയർ സി.പി.ഒ അബ്ദുൾ മനാഫ്, സി.പി.ഒമാരായ കെ.എ സുബീർ, ടി.എ.അഫ്സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

escort
ataşehir escort
kadıköy escort
göztepe escort
şerifali escort
göztepe escort
kartal escort
maltepe escort
pendik eskort
anadolu yakası escort

Back to top button
error: Content is protected !!