കെഎച്ച്ആര്‍എ മൂവാറ്റുപുഴ യൂണിറ്റ്: ബോധവല്‍ക്കരണ ക്ലാസും പൊതുയോഗവും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ മൂവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി എഫ്എസ്എസ്എഐ ഫുഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസും, പൊതുയോഗവും സംഘടിപ്പിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനുമായുള്ള വെള്ളത്തിന്റെ ശുദ്ധി 100% ഉറപ്പുവരുത്തുന്നതിനായി എറണാകുളത്തെ എന്‍എബിഎല്‍ അക്രഡിറ്റഡ് സര്‍ട്ടിഫൈഡ് ഫുഡ് ആന്റ് വാട്ടര്‍ ടെസ്റ്റിംഗ് ലാബായ പിവിറ്റി മെറിറ്റ് ബയോ ലാബുമായി സഹകരിച്ച് എല്ലാ അംഗങ്ങളുടെയും വീടുകളിലെ വെള്ളം നേരിട്ടെത്തി ശേഖരിച്ച് പരിശോധിക്കുന്ന പദ്ധതിയായ മെഗാ വാട്ടര്‍ ടെസ്റ്റിംഗ് ക്യാമ്പിനും തുടക്കം കുറിച്ചു. കെഎച്ച്്ആര്‍എ അംഗങ്ങള്‍ക്കും, അവരുടെ തൊഴിലാളികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും മരണപ്പെട്ടാല്‍ പത്തുലക്ഷം രൂപ നോമിനിക്ക് ലഭിക്കുന്ന കെഎച്ച്ആര്‍എ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ട്രഷറര്‍ സി.കെ.അനില്‍ നിര്‍വഹിച്ചു.

കെഎച്ച്ആര്‍എ യൂണിറ്റ് തല ഹൈജീന്‍ മോണിറ്ററിഗ് സ്‌ക്വാഡ് പ്രവര്‍ത്തനോദ്ഘാടനവും, യൂണിഫോം വിതരണവും എറണാകുളം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.പാര്‍ത്ഥസാരഥിയും, എഫ്എസ്എസ്എഐ ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം കെഎച്ച്ആര്‍എ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ കരീമും നിര്‍വഹിച്ചു. റിട്ട. സീനിയര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അബ്ദുല്‍ ജലീല്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. കെഎച്ച്ആര്‍എ യൂണിറ്റ് പ്രസിഡന്റ് എം.പി ഷിജു പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ആര്‍.സജീവ്,കെ.ജെ. തങ്കച്ചന്‍, യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ഹൈജീന്‍ മോണിറ്ററിംഗ് സ്‌ക്വാഡ് യൂണിറ്റ് തല ചെയര്‍മാനുമായ വിനീത് പ്രാരത്ത്, യൂണിറ്റ് ട്രഷറര്‍ ടി.പി. ഹാരിസ്, യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.എം. അനില്‍ കുമാര്‍,യൂണിറ്റ് രക്ഷാധികാരി കെ.കെ. ജോണ്‍ യൂണിറ്റ് വൈസ് പ്രസിഡന്റു മാരായ പി.കെ അബ്ദുല്‍സലാം, ബി.പ്രകാശ്, യൂണിറ്റ് സെക്രട്ടറി ജില്‍ജി പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!