കനിവ് ഭവനത്തിന്റെ താക്കോല്‍ കൈമാറി

കവളങ്ങാട്: സിപിഐ എം പൈങ്ങോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി കടവൂരില്‍ നിര്‍മിച്ച് നല്‍കിയ കനിവ് ഭവനത്തിന്റെ താക്കോല്‍ദാനം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ അനില്‍ കുമാര്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. പുതകുളത്ത് ബ്ലായില്‍ ഗോപിദാസിന്റെ കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കിയത്. 600 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് മുറികളോട് കൂടിയ വീടാണ് നിര്‍മിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. എ.എ അന്‍ഷാദ്, ലോക്കല്‍ സെക്രട്ടറി റാജി വിജയന്‍, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ സാബു ടി മാത്യു, കെ.സി അയ്യപ്പന്‍, എ.വി സുരേഷ്, കെ.പി ജയിംസ്, ഷിജോ എബ്രഹാം ലോക്കല്‍ കമ്മിറ്റിയംഗം ശരത് രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. 2022 ജൂലൈ 16ന് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.

Back to top button
error: Content is protected !!