കെതന്‍ ആര്‍ബി കപ്പ് സീസണ്‍ 4ന് തുടക്കമായി

കോതമംഗലം : കെതന്‍ ആര്‍ ബി കപ്പ് സീസണ്‍ 4ന് തുടക്കമായി. പാനിപ്ര അല്‍ഫലാഹ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കം കുറിച്ച മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു.അല്‍ഫലാഹ് സ്‌കൂള്‍ ചെയര്‍മാന്‍ അബൂബക്കര്‍ അപ്പാടത്ത്, കോട്ടപ്പടി പഞ്ചായത്ത് മെമ്പര്‍ റംല മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. 16 ടീമുകള്‍ ആണ് ആര്‍ ബി ക്ലബ്ബില്‍ മത്സരിക്കുന്നത്. ഇതര മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി മാന്‍ ഓഫ് ദി സീരീസിന് കറുത്ത മുട്ടനാടും, സമ്മാന കൂപ്പണിലെ വിജയിക്ക് അല്‍ഫലാഹ് സ്‌കൂള്‍ ചെയര്‍മാന്‍ അബൂബക്കര്‍ അപ്പാടത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന കൂറ്റന്‍ പോത്ത് സമ്മാനമായി നല്‍കുന്നു. പൂവന്‍ കോഴി, ഒന്നാം സമ്മാന തുകയായ 50,000/ യും രണ്ടാം സമ്മാന തുക 25,000/രൂപയുമാണ്.ഒട്ടനവധി സമ്മാനങ്ങളാണ് മത്സരത്തില്‍ നല്‍കുന്നത്. കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ ഫൈനല്‍ തിങ്കള്‍ വൈകിട്ട് 3ന് അല്‍ഫലാഹില്‍ നടത്തപെടും

 

Back to top button
error: Content is protected !!