കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് ആയവന യൂണിറ്റ് പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

മൂവാറ്റുപുഴ : കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് ആയവന യൂണിറ്റ് പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എല്‍. ജോസഫ് അധ്യക്ഷതവഹിച്ചു. മൂവാറ്റുപുഴ ഈസ്റ്റ് കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡന്റ് പി.ജെ. തോമസ് നവാഗതരെ സ്വീകരിച്ചു. കിടപ്പുരോഗികളായ 80 വയസ് പൂര്‍ത്തീകരിച്ച ആറ് പെന്‍ഷന്‍കാരെ അവരുടെ വസതിയിലെത്തി ആദരിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് മാനുവല്‍, കെ.എം. മാണി, പി.കെ. ആഗ്നസ്, ജോസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എല്‍, ജോസഫ് (പ്രസിഡന്റ്), കെ.സി. ജോണ്‍, വി.ജെ. പത്മിനി കെ.വി. സാജു (വൈസ് പ്രസിഡന്റുമാര്‍), പി. വേണുഗോപാല്‍ (സെക്രട്ടറി), കെ.യു. പൗലോസ്, ശാരദാ രാധാകൃഷ്ണന്‍, അഗസ്റ്റിന്‍ ജോസഫ് (ജോയിന്റ് സെക്രട്ടറിമാര്‍), എസ്.എന്‍. ഉണ്ണികൃഷ്ണന്‍നമ്പൂതിരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!