സംസ്ഥാനത്തെ വാക്‌സിനേഷൻ 3.5 കോടി ഡോസ്

 

 

എറണാകുളം : സംസ്ഥാനത്തെ വാക്‌സിനേഷനില്‍ മറ്റൊരു അധ്യായം കൂടി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്‌സിന്‍ നൽകി . ആദ്യ ഡോസ് വാക്‌സിനേഷന്‍ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്‌സിനേഷന്‍ 39.47 ശതമാനവുമാണ് (1,05,41,148). സംസ്ഥാനത്ത് ഇനി ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് വാക്‌സിന്‍ എടുക്കാനുള്ളത്.

Back to top button
error: Content is protected !!