കേരള കോണ്‍ഗ്രസ് (ജോസഫ്)ഗ്രൂപ്പിലെ ജില്ലാ നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് (ബി)യിലേയ്ക്ക്

മൂവാറ്റുപുഴ: ജില്ലയില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പ് പാര്‍ട്ടിയുടെ അനൈക്യവും ഗ്രൂപ്പിസവും മൂലം സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം നേതാക്കളും 500-ഓളം പ്രവര്‍ത്തകരും രാജിവച്ച് കേരള കോണ്‍ഗ്രസ് (ബി)യില്‍ ചേരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (ജോസഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായിരുന്ന വിന്‍സന്റ് ജോസഫ്, ഡൊമിനിക് കാവുങ്കല്‍, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ലാലു വര്‍ഗീസ്, ജില്ലാ നേതാക്കളായ അരവിന്ദ മേനോന്‍(പറവൂര്‍)ജോസഫ് അമ്പലത്തിങ്കല്‍(തൃപ്പൂണിത്തുറ) ബിനോയ് താണികുന്നേല്‍(മൂവാറ്റുപുഴ) സിജു തോമസ്, ജിബു ആന്റണി, പി.സി.ചാക്കോ മാര്‍ഷല്‍(ആലുവ)കര്‍ഷക യൂണിയന്‍ നേതാവ് ജോളി അമ്പാട്ട്, യൂത്ത് ഫ്രണ്ട് നേതാവ് മധു ചെറുകരക്കുടി, എന്‍.ജി.ഒ.ഫ്രണ്ട് നേതാവ് പി.ഡി.മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ 500-ഓളം പ്രവര്‍ത്തകരാണ് രാജിവച്ച് കേരള കോണ്‍ഗ്രസ്(ബി)യില്‍ ചേരുന്നത്. ഈ മാസം 12 ന് ഉച്ചകഴിഞ്ഞ് 3ന് മൂവാറ്റുപുഴ കബനി ഇന്റര്‍നാഷ്ണല്‍ ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന ലയന സമ്മേളനം കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ വിന്‍സന്റ് ജോസഫ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി.പ്രേംജിത്ത് മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം വൈസ്ചെയര്‍മാന്‍ ലാലു വര്‍ഗ്ഗീസ് ലയന പ്രമേയം അവതരിപ്പിക്കും. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.ഗോപകുമാര്‍, പോള്‍സണ്‍ മാത്യു, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.പി.കെ.രാഘവന്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഹരിപ്രസാദ്.പി.നായര്‍, കെ.ടി.യു.സി.സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചന്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മനു ജോയി, വനിത കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മഞ്ജു റഹീം എന്നിവര്‍ പ്രസംഗിക്കും.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡൊമിനിക് കാവുങ്കല്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ബിനോയി താണിക്കുന്നേല്‍ നന്ദിയും പറയും.

 

Back to top button
error: Content is protected !!