പിന്നോക്ക വിഭാഗത്തില്‍ (ഒബിസി) ഉള്‍പ്പെടുന്നവര്‍ക്കുള്ള ഭവന നിര്‍മ്മാണ വായ്പക്ക് അപേക്ഷ ക്ഷണിക്കുന്നു.

മൂവാറ്റുപുഴ : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഭവന രഹിതരായ മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒബിസി) ഉള്‍പ്പെടുന്നവര്‍ക്കുള്ള ഭവന നിര്‍മ്മാണ വായ്പക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒബിസി വിഭാഗത്തില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം 1,20,000 രൂപയില്‍ കുറവുള്ളവര്‍ക്ക് 6.5 ശതമാനം പലിശനിരക്കില്‍ പരമാവധി അഞ്ച് ലക്ഷം വരെയും കുടുംബ വാര്‍ഷിക വരുമാനം 1,20,000 മുതല്‍ മൂന്ന് ലക്ഷത്തില്‍ താഴെ വരെയുള്ളവര്‍ക്ക് ഏഴ് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം വരെയും അനുവദിക്കും. ഗ്രാമപ്രദേശങ്ങളില്‍ ആറ് സെന്‍റില്‍ കുറയാതെയും നഗരപ്രദേശങ്ങളില്‍ അഞ്ച് സെന്‍റില്‍ കുറയാതെയും വീട് നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം അപേക്ഷകന്‍റെയോ സഹ അപേക്ഷകന്‍റെയോ പേരില്‍ ഉണ്ടായിരിക്കണം. വസ്തുവിന്‍റെ വിപണിവിലയുടെ 80 ശതമാനം വരെയാണ് വായ്പ അനുവദിക്കുക. വിപണി വില കുറവാണെങ്കില്‍ വേറെ ഉദ്യോഗസ്ഥജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കാവുന്നതാണ്. അപേക്ഷകന്‍റെ പ്രായം 18 നും 55 നുമിടയിലായിരിക്കണം. 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധി അനുവദിക്കുന്നതാണ്. അപേക്ഷകനോ കടുംബാംഗങ്ങള്‍ക്കോ വാസയോഗ്യമായ ഭവനം ഉണ്ടായിരിക്കരുത്. വായ്പാ അപേക്ഷാ ഫോറം ڔമൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍റിന് സമീപമുള്ള കെഎസ്ബിസിഡിസി മൂവാറ്റുപുഴ ഉപജില്ല ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 0485 – 2964005.

Leave a Reply

Back to top button
error: Content is protected !!