കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മൂവാറ്റുപുഴ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മൂവാറ്റുപുഴ ഏരിയാ കമ്മറ്റി ഓഫീസ്
ഇന്ന് രാവിലെ
സി.ഐ.റ്റി.യു. ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ പി.ഒ. ജംഗ്ഷനിൽ വള്ളമറ്റം ബിൽഡിങ്ങിൽ സെക്കൻഡ് ഫ്ലോറിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഏരിയ പ്രസിഡന്റ് സജീവ് നന്ദനം യോഗത്തിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗോപൻ പാറപാട്ട് സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം ജില്ലാ പ്രസിഡന്റ് റോബിൻ വന്നിലം, മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സംസ്ഥാന സമിതി അംഗം എ. എസ്. ബാലകൃഷ്ണൻ വിൽസൺ കുരിശിങ്കലിനു നൽകിക്കൊണ്ട് നിർവ്വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏരിയ കമ്മിറ്റി സെക്രട്ടറി ബാബു മൽപാൻസ്‌, കെ.എച്ച്.ആർ.എ. പ്രസിഡന്റ് എം. ബി. ഷിജു, ആരക്കുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, ബ്യൂട്ടി പാർലർ അസോസിയേഷൻ മൂവാറ്റുപുഴ പ്രസിഡന്റ് ബീന അശോക്, സമിതി വൈസ് പ്രസിഡൻറ് സതീഷ്, യൂത്ത് വിംഗ് പ്രസിഡന്റ് സി.പി. റഫീഖ്, ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അൻഷാജ് തേനാലി എന്നിവർ സംസാരിച്ചു. സമിതി ഏരിയ ട്രഷറർ പി.വി. വർഗീസ് നന്ദി പറഞ്ഞു.

Back to top button
error: Content is protected !!