ലോക്ക് ഡൗണിൽ വലഞ്ഞ് കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ്( കെ. എസ്‌. ബി. എ.) അസോസിയേഷൻ

എറണാകുളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടായ നിയന്ത്രണങ്ങളിൽ ദിവസവേതനക്കാരായ ബാർബർ, ബ്യൂട്ടീഷൻ തൊഴിലാളികൾ ബുദ്ധിമുട്ടുന്നു. സംസ്ഥാന ഗവണ്മെന്റുകൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 22-3-2020 മുതൽ കേരളത്തിലെ മുഴുവൻ ബാർബർ- ബ്യൂട്ടീഷ്യൻസ് സ്ഥാപനങ്ങളും അടച്ചിടുവാൻ കെ. എസ്. ബി. എ. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. ദിവസങ്ങളായി ഉള്ള വേതനം മുടങ്ങിയതോടെ ദൈനംദിന ജീവിതത്തിൽ കഷ്ടപ്പെടുകയാണ് ഇവർ. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബാർബർ-ബ്യൂട്ടീഷ്യൻസ് സ്ഥാപനങ്ങൾക്ക് സർക്കാർ അറിയിപ്പുണ്ടാകുന്നതുവരെ തുറക്കാനും കഴിയില്ല. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും അർഹമായ സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉറപ്പുവരുത്തണമെന്ന് കെ. എസ്. ബി. എ. സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ പ്രസിഡന്റ് കെ. എൻ. അനിൽ ബിശ്വാസ്,സെക്രട്ടറി കെ. എ. ശശി, ട്രഷറർ എം. ജെ. അനു എന്നിവരുടെ നേതൃത്വത്തിലാണ്  ബാർബർ ബ്യൂട്ടീഷൻ മേഖലകളിലുള്ള തൊഴിലാളികൾക്ക് അർഹമായ സഹായം ആവശ്യപ്പെട്ടത്.

Back to top button
error: Content is protected !!