ഇന്ധനവിലവർധന;കേരള കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം 

 

മൂവാറ്റുപുഴ:ഇന്ധന വിലവര്‍ദ്ധനവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കേരള കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോളി നെടുങ്കല്ലേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ധര്‍ണ്ണ മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കുതിച്ച് ഉയരുന്ന ഇന്ധനവില കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുന്നുവെന്നും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഈ ഘട്ടത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഈടാക്കുന്ന നികുതി കുറക്കേണ്ടത് അനിവാര്യതയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധര്‍ണ്ണയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പാര്‍ട്ടി നേതാക്കളായ ജോസ് വള്ളമറ്റം, പായിപ്ര കൃഷ്ണന്‍ റെജി കപ്പിയാരട്ടയേല്‍ എന്നിവര്‍ സംസാരിച്ചു.

Back to top button
error: Content is protected !!