കൊച്ചിയുടെ തീരദേശ പ്രദേശങ്ങളിലേക്ക് കൈത്താങ്ങുമായി കേരള കോൺഗ്രസ് (എം)

കൊച്ചി : കോവിഡും കടലാക്രമണവുമായി ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി കേരള കോൺഗ്രസ് (എം )ജോസഫ് വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 600 രൂപ വിലവരുന്ന ആയിരം ഓണക്കിറ്റുകളാണ് വിതരണം ചെയ്തത്.

വാഹനം ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സേവി കുരിശുവീട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി വർഗീസ്,വിൻസന്റ് ജോസഫ്, ജോണി അരീക്കാട്ടിൽ, ജിസൺ ജോർജ്, സെബി അന്റണി,സണ്ണി ജോസഫ്, സുനിൽ ഈപ്പൻ, ഡോമനിക്ക് കാവുങ്കൽ, ബേബി മുണ്ടാടൻ, ജോബ് പുത്തിരിക്കൽ,ജോഷ്വ തായങ്കേരി,സെബാസ്റ്റ്യൻ വടശ്ശേരി,ജേക്കബ് പൊന്നൻ, ജോസഫ് മണവാളൻ,ജോസ് വഴത്തറ,റോഷൻ ചാക്കപ്പൻ, വിപിൻ വർഗീസ്, എം വി ഫ്രാൻസിസ്,ടെൽഫിൻ സി ജോസ് പ്രസംഗിച്ചു

Back to top button
error: Content is protected !!