കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തില്‍ ലയിച്ച കേരള കോണ്‍ഗ്രസ് ജേക്കബ് നിയോജക മണ്ഡലം കമ്മിറ്റി തിരികെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലേക്ക്..

മൂവാറ്റുപുഴ : കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തില്‍ ലയിച്ച കേരള കോണ്‍ഗ്രസ് ജേക്കബ് നിയോജക മണ്ഡലം കമ്മിറ്റി തിരികെ മാതൃ സംഘടനയായ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലേക്ക് മടങ്ങുന്നതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യുഡിഎഫിന് കരുത്തായി എന്നും നിലയുറപ്പിച്ചിട്ടുളളത് അനൂപ് ജേക്കബ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസാണെന്ന തിരിച്ചറിവാണ് ഞങ്ങള്‍ മാതൃ സംഘടനയിലേക്ക് മടങ്ങുവാന്‍ കാരണമെന്ന് കേരള മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂകോണ്‍ഗ്രസ് ജേക്കബ് നിയോജകമണ്ഡലം ഭാരവാഹികളായിരുന്ന ബിനോയ് താണിക്കുന്നേല്‍, അജാസ് പായിപ്ര, എല്‍ദോസ് പാലപ്പുറം, മണ്ഡലം പ്രസിഡന്‍റുമാരായിരുന്ന സെബി പൂവന്‍ (മൂവാറ്റുപുഴ), കെ.എച്ച്. റഷീദ് (പായിപ്ര), നിഷല്‍ പോള്‍ (മുളവൂര്‍), റ്റി.ആര്‍. ഷാന്‍ (ആവോലി), മാത്യൂസ് (ആയവന) എന്നിവര്‍ അറിയിച്ചു. കൂടാതെ ഇവരോടൊപ്പം നൂറോളം പ്രവര്‍ത്തകരും മാതൃസംഘടനയിലേക്ക് മടങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Back to top button
error: Content is protected !!