ഭക്ഷ്യസമൃദ്ധിക്ക് ജൈവമിത്ര പദ്ധതിയുമായി കേരള കോണ്‍ഗ്രസ് (എം) 

കോതമംഗലം: കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗംവടാട്ടുപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജൈവനെല്‍കൃഷിയുടെ ഉദ്ഘാടനം മുന്‍ എം.പി. കെ. ഫ്രാന്‍സിസ് ജോര്‍ജ് നിര്‍വഹിച്ചു. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കാര്‍ഷികമേഖലയില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമായെന്നും വിഷമയമില്ലത്ത കാര്‍ഷീക ഉല്‍പന്നങ്ങള്‍ ഉദ്പാദിപ്പിക്കണ്ടതില്‍ സ്വയം പര്യാപ്തം ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു വടാട്ടുപാറയിലെ ഇടത്തിട്ടപടിയില്‍ രണ്ടേക്കര്‍ നിലത്തില്‍ ജൈവനെല്‍കൃഷി ചെയ്തുകൊണ്ട് നിയോജക മണ്ഡലത്തില്‍ അഗ്രി ചലഞ്ച് – ജൈവ മിത്ര പദ്ധതിക്ക് തുടക്കം കുറിച്ചു. മുന്‍ മന്ത്രി ടി.യു. കുരുവിള, ഷിബു തെക്കുംപുറം, ഡോ. ലിസി ജോസ്, എ.ടി. പൗലോസ്, ജോമി തെക്കേക്കര,റോയി സ്‌കറിയ, ജോര്‍ജ് അമ്പാട്ട്്, തോമസ് പുല്‍പ്പറമ്പില്‍, പി.ഡി. ബേബി എന്നിവര്‍ പ്രംഗിച്ചു.

കീരമ്പാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അഗ്രി ചലഞ്ച് വെളിയേല്‍ച്ചാലിൽ ആന്റണി ഓലിയപ്പുറത്തിന്റെ പുരയിടത്തില്‍ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മുന്‍ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു.
Back to top button
error: Content is protected !!