സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ കേരള യൂത്ത് ഫ്രണ്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ കേരള യൂത്ത് ഫ്രണ്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മൂവാറ്റുപുഴ പി.ഓ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരസഭ കൗണ്‍സിലര്‍ ജോസ് കുര്യാക്കോസ് കണ്ണാത്തുകുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്നതാണെന്നും,ഇത് അംഗീകരിക്കാനാകിലെന്നും അദ്ദേഹം പറഞ്ഞു.കേരള യൂത്ത് ഫ്രണ്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് ഇലഞ്ഞിയേടം അധ്യക്ഷത വഹിച്ചു.കച്ചേരിത്താഴത് നടന്ന സമാപന യോഗത്തില്‍ ബജറ്റ് കത്തിച്ചു പ്രതിഷേധിച്ചു.സമാപന യോഗത്തില്‍ കേരള കോണ്‍ഗ്രസ് നിയോജമണ്ഡലം സെക്രെട്ടറി ജേക്കബ് തോമസ് (കുട്ടപ്പായി ) മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ജോബി മുണ്ടക്കല്‍,നിയോജക മണ്ഡലം സെക്രട്ടറി ജെറിന്‍ പറമ്പന്‍,മണ്ഡലം പ്രസിഡന്റ് വരുണ്‍ കുരിശിങ്കല്‍,ജിസ്മോന്‍ ആവോലി,ജെസ്വിന്‍ ആവോലി ,തേജസ് തറയില്‍,മെല്‍ബിന്‍ ആയവന,പോള്‍ ജോമി,ഡെല്‍വിന്‍ ആയവന തുടങ്ങിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!