കെസിബിസി പ്രൊലൈഫ് സമിതിയുടെ കേരള യാത്രയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി

 

മൂവാറ്റുപുഴ: കെസിബിസി പ്രൊലൈഫ് സമിതിയുടെ കേരള യാത്രയ്ക്ക് മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ സ്വീകരണം നല്‍കി. ജീവനും ജീവിതവും സംരക്ഷിക്കപ്പെടണമെന്ന സന്ദേശവുമായി കാസര്‍ഗോഡ് നിന്ന് ജൂലൈ 2നാരംഭിച്ച ജീവന്‍ സംരക്ഷണ സന്ദേശയാത്രയ്ക്കാണ് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കിയത്. ഫാ. ജോസ് കിഴക്കയില്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി. ഡോ.സി. ലൂസി ക്ലയര്‍, പ്രൊലൈഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഫാ. ക്ലീറ്റസ് എന്നിവര്‍ പ്രസംഗിച്ചു മജീഷ്യന്‍ ജോയ്‌സ് മുക്കുടം മാജിക് പരിപാടികളിലൂടെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ സന്ദേശം നല്‍കി. ചടങ്ങില്‍ ഭ്രൂണഹത്യക്കെതിരെ പ്രതിജ്ഞയും എടുത്തു. ഡിഗോള്‍ കെ ജോര്‍ജ്, ജേക്കബ് തോമസ്സ്, പോള്‍ ലൂയിസ്, സിബി പൊതൂര്‍, കുസുമം ജോണ്‍, ആഗ്‌നസ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!