ഇന്നും നാളെയും ശക്തമായ മഴ; കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്

മൂവാറ്റുപുഴ : കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകുമെന്ന് നിർദേശം. മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളമുണ്ടെന്നും അതിനാൽ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കർണാടകത്തിനും, തമിഴ്നാടിനും സമാനമായ നിർദ്ദേശമുണ്ട്. കാവേരിയുടെ തടങ്ങളിൽ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു.

Back to top button
error: Content is protected !!