കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ സേവനം മൂവാറ്റുപുഴയിലും

മൂവാറ്റുപുഴ: കേരളം കോവിഡ് പ്രതിസന്ധിയിലാകുമ്പോഴും അതിനെ ചങ്കൂറ്റത്തോടെ നേരിടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുണ്ട് നമുക്കു ചുറ്റും.സർക്കാരിനും പോലീസിനും ആരോഗ്യ പ്രവർത്തകർക്കും ഒപ്പം കെ വി വൈ എ എഫ് ഉണ്ട്. ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും വിവിധ പ്രവർത്തനങ്ങളിലായി അർപ്പണബോധത്തോടെ സജീവമായി പ്രവർത്തിക്കുന്നു.
അതിഥി തോഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച് തൊഴിൽ വകുപ്പിന് കൈമാറുക , അഗ്നിശമന സേനയുമായി കൈകോർത്ത് അണുനശീകരണം, ശുചീകരണ പ്രവർത്തനങ്ങൾ ,കമ്മ്യൂണിറ്റി കിച്ചൺ, വിവിധ പ്രദേശങ്ങളിലെ വയോജനങ്ങൾക്കും പുറത്തു പോയി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്കും ആവശ്യ സാധനകൾ എത്തിച്ചു നൽകുക ,രക്തദാനം എന്നീ മേഖലകളിലാണ് ഇവരുടെ പ്രവർത്തനം ലഭ്യമാകുന്നത്.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും യുവതീയുവാക്കളുടെ സേവനം ഉറപ്പാക്കുന്നതിന് സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിയ്ക്കുന്ന വോളന്റിയര്‍ സേനയാണ് യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് യുവജനകമ്മീഷന്‍ പുസ്തകങ്ങള്‍ ഉള്‍പെടുന്ന കിറ്റ് എത്തിക്കുകയും, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.

Back to top button
error: Content is protected !!