കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗണ്‍ യൂണിറ്റ്: വാര്‍ഷിക പൊതുയോഗവും, ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗണ്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും, ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. കോതമംഗലം വ്യാപാരഭവനില്‍ നടന്ന പൊതുയോഗം ജില്ലാ ട്രഷറര്‍ സി.എസ് അജ്മല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം ജോണി, കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കെ സേവ്യര്‍, സെക്രട്ടറി റെന്നി വര്‍ഗീസ്, ട്രഷറര്‍ അനില്‍ ഞാലുമഠം, പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ്, യുണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റും കീരംപാറ പഞ്ചായത്ത് പ്രസിഡന്റുമായ മാമച്ചന്‍ ജോസഫ്, നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി ജോര്‍ജ്, യൂത്ത് വിംഗ്് പ്രസിഡന്റ് റെജി മനുവല്‍,യൂണിറ്റ് സെക്രട്ടറി മൈതീന്‍ ഇഞ്ചകുടി, വനിതാ വിംഗ് പ്രസിഡന്റ് ആശ ലില്ലി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വ്യാപാരികളുടെ മക്കളില്‍ എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പുതിയ യൂണിറ്റ് പ്രസിഡന്റായി എം.ബി നൗഷാദിനെയും, ജനറല്‍ സെക്രട്ടറിയായി ഷിന്റോ ഏലിയാസിനെയും, ട്രഷററായി കെ.കെ വിശ്വനാഥനെയും തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!