കെ.എസ്.എസ്.പി.എ പഞ്ചദിന സത്യാഗ്രഹ സമരം: മൂവാറ്റുപുഴയില്‍ നടത്തി

മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍(കെ.എസ്.എസ്.പി.എ) സംസ്ഥാന വ്യാപകമായി നടത്തുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന്റെ മൂന്നാം ദിവസത്തെ സത്യാഗ്രഹം മൂവാറ്റുപുഴ ജില്ലാട്രഷറി ഓഫീസിന് മുന്നില്‍ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.ജെ. ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ തടഞ്ഞ് വെച്ച ക്ഷാമശ്വാസ പെന്‍ഷന്‍ മൂന്നും നാലും കുടിശ്ശിക വിതരണം ചെയ്യുക, മെഡിസെപ്പ് ഒ.പി. ഓപ്ഷന്‍ അനുവദിയ്ക്കുക, പതിനൊന്ന് ശതമാനം ഡി.എ അനുവദിയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. നിയോജക മണ്ഡലം ഭാരവാഹികളായ ഡൊമനിക് തോമസ്, ഒ.എ.തങ്കച്ചന്‍, കെ.എം.റെജീന, ഷബീബ് എവറസ്റ്റ്, ഓമനമോഹനന്‍, ലസിതമോഹന്‍, ഗിരിജാദേവി, ബി.ഉമ്മര്‍,എ.എന്‍.ശശിധരന്‍, ബേബിജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!