കേരള സ്റ്റേറ്റ് വ്യാപാരിവ്യവസായി പേഴയ്ക്കാപ്പിളളി യൂണിറ്റ് സമ്മേളനം നടത്തി

പേഴയ്ക്കാപ്പിളളി: കേരള സ്റ്റേറ്റ് വ്യാപാരിവ്യവസായി പേഴയ്ക്കാപ്പിളളി യൂണിറ്റ് സമ്മേളനം നടത്തി. കെ.വൈ.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് അന്‍ഷാജ് തേനാലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷുക്കൂര്‍ കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.യു അഷറഫ് അനുശോചന പ്രമേയവും, ഗോപകുമാര്‍ പാറപ്പാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാനകമ്മിറ്റി അംഗം എസ് ബാലകൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മെമ്പര്‍ എം.എ നൗഷാദ് പങ്കെടുത്തവര്‍ക്കുള്ള സമ്മാന വിതരണവും, ഏരിയ രക്ഷാധികാരി കെ.എം ജയപ്രകാശ് അംഗത്വ വിതരണവും നടത്തി. സി.പി.എം ലോക്കല്‍ സെക്രട്ടറി ആര്‍ സുകുമാരന്‍, ദയ ഹെല്‍പിംഗ് ഹാന്റ് കണ്‍വീനര്‍ അബുലൈസ് മക്കാര്‍, ജലാല്‍ ഇ.ബി എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായി ഷുക്കൂര്‍ കുന്നപ്പിള്ളി, ഗോപകുമാര്‍ പാറപ്പാട്ട്, പി.വി വര്‍ഗീസ്, അന്‍ഷാജ് തേനാലി സി.കെ ബഷീര്‍, സഫിയ സാലിഹ്, വി.എം ഷെഫീക്ക് എന്നിവരെയും 17 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെയും യോഗത്തില്‍ തെരഞ്ഞെടുത്തു.

 

 

 

Back to top button
error: Content is protected !!