കോതമംഗലം എംബിറ്റ്‌സ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന് കേരള സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മിഷന്റെ അനുമോദനം

കോതമംഗലം: എംബിറ്റ്‌സ് എന്‍ജിനീയറിങ് കോളേജിലെ 2020 ബാച്ച് വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന് കേരള സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മിഷന്റെ അനുമോദനം. എഞ്ചിനീയറിംഗ് കോളേജുകളില്‍ രൂപംകൊണ്ട ഊര്‍ജ മേഖലയിലെ ഏറ്റവും വിജയകരമായ സ്റ്റാര്‍ട്ടപ്പിനുള്ള പ്രത്യേക അംഗീകാരമാണ് കോതമംഗലം നെല്ലിക്കുഴി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെന്‍വോള്‍ട്ട് എനര്‍ജി സോലൂഷന്‍സ് എന്ന സംരംഭത്തിന് ലഭിച്ചത്. വൈദ്യുതി ബോര്‍ഡ് വിതരണം വിഭാഗം ഡയറക്ടര്‍ പി.സുരേന്ദ്രനില്‍ നിന്നും മെമന്റോ ഏറ്റുവാങ്ങി. വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ ടി.കെ ജോസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.സോജന്‍ ലാല്‍, എറണാകുളം ജില്ലയിലെ വിവിധ എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം മേധാവിമാര്‍ എന്നിവര്‍ സന്നിഹിതനായിരുന്നു.

സോളാര്‍ എനര്‍ജി സിസ്റ്റം, വൈദ്യുത വാഹനങ്ങളുടെ ചര്‍ജിങ് സ്റ്റേഷന്‍ എന്നിവ സജ്ജരാക്കുന്ന റെന്‍വോള്‍ട്ട് എനര്‍ജി സോലൂഷന്‍സ് 2020-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അധ്യാപകന്‍ അരുണ്‍ എല്‍ദോ ഏലിയാസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ അഫ്‌സല്‍ ഇബ്രാഹിം, ബേസില്‍ വര്‍ഗീസ്, സി.കെ ബെനില്‍, ജിബിന്‍ എന്നിവരാണ് സംരംഭത്തിന് പിന്നില്‍.

Back to top button
error: Content is protected !!